പെരുവയിലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്​കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച്‌​ രണ്ടു പേര്‍ മരിച്ചു



മാവൂര്‍: കോഴി​ക്കോട്​ മാവൂരിലെ പെരുവയിലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്​കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച്‌​ രണ്ടു പേര്‍ മരിച്ചു. സൈക്കിള്‍ യാത്രികനായ പെരുവയല്‍ ഇളവന ശിവദാസന്‍(59), ബൈക്ക്​ യാത്രികനായ ഗുരുവായൂരപ്പന്‍ കോളജ്​ സ്വദേശി കളത്തില്‍ താഴം ഡിവിന്‍(27) എന്നിവരാണ്​ മരിച്ചത്​. ഇന്ന്​ ഉച്ചക്ക്​ 1.30 ഒാടെയാണ്​ അപകടം. അപകടത്തില്‍ പരിക്കേറ്റ താത്തൂര്‍ പൊയില്‍ കല്ലുവളപ്പില്‍ സുഗതന്‍, ഭാര്യ ചന്ദ്രിക എന്നിവരെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: