ദില്ലിയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്‍ണിക എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകനായ 16കാരനെ വാരണാസിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാറ്റുകൊണ്ട് തലയ്ക്ക് നിരവധി തവണ അടിച്ചും കുത്തിയുമാണ് വിദ്യാര്‍ഥി ഇരുവരെയും കൊന്നത്. അഞ്ജലിയുടെ തലയില്‍ ഏഴ് മുറിവുകളും മണികര്‍ണയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. രക്തം പുരണ്ട കത്രികയും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥി ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്കൂള്‍ എന്ന ഗെയിമിന് അടിമയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഗെയിമുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

Post A Comment: