ഭര്‍ത്താവിനെതിരെ ഫോണില്‍ സൂക്ഷിച്ച തെളിവുകള്‍ പൊലീസിന് കൈമാറുകയും ചെയ്തതോടെ അജയ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു

മുംബൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഡോക്ടറെ അഴിക്കുള്ളിലാക്കാന്‍ സാഹായിച്ചത് ഭാര്യ സമ്മാനം നല്‍കിയ മൊബൈല്‍ ഫോണ്‍. ഒരേ ആശുപത്രിയില്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്ന ഡോക്ടറെ പീഡിപ്പിച്ച കുറ്റത്തിന് കഴിഞ്ഞ ദിവസമാണ് ഗൈനക്കോളജിസ്റ്റായ അജയ് സിംഗ് അറസ്റ്റിലാവുന്നത്.

തന്റെ ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയ ഭാര്യ ഈയടുത്താണ് പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയത്. പ്രത്യേക തരം സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണില്‍ ഭര്‍ത്താവിന് വരുന്ന കോളുകളും സന്ദേശങ്ങളും ഭാര്യയ്ക്കും ലഭിക്കുമായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല.

ഒരു അവധി ദിവസത്തില്‍ സഹപ്രവര്‍ത്തകയ്ക്കൊപ്പം പുറത്ത് കറങ്ങാന്‍ പോയ അജയ് സിംഗ് യുവതിയെ വീട്ടിലേക്ക് എത്തിച്ചതിന് ശേഷം തനിക്ക് സുഖമില്ലെന്നും അന്ന് യുവതിയുടെ വീട്ടില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് പുറത്തുള്ള സോഫയില്‍ കിടയ്ക്കാന്‍ അനുവദിച്ചു. 


തുടര്‍ന്ന് ബെഡ്റൂമില്‍ ഉറങ്ങിക്കിടന്ന യുവതിയെ അതിക്രമിച്ച്‌ കീഴ്പ്പെടുത്തുകയും പീഡിപ്പിക്കുയും ചെയ്തു. എന്നാല്‍ മദ്യലഹരിയായിരുന്നതിനാല്‍ യുവതിയ്ക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല. സംഭവം നടന്നതിന്റെ പിറ്റേ ദിവസം അജയ് വീട്ടില്‍ നിന്ന് പോയതിന് ശേഷമാണ് യുവതിയ്ക്ക് സംഭവിച്ചതിനെക്കുറിച്ച്‌ ബോധവതിയായത്.

ഉടന്‍ തന്നെ അജയ് സിംഗിനെ വിളിച്ച്‌ കാര്യം സംസാരിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം അജയുടെ ഭാര്യ തന്റെ ഫോണ്‍ വഴി കേട്ടതോടെ സംഭവത്തിന്റെ ഗതി മാറുകയായിരുന്നു. പീഡിപ്പിച്ച യുവതിയെ അജയുടെ ഭാര്യ ഫോണില്‍ വിളിച്ച്‌ സംസാരിക്കുകയും തന്നെ സാഹായിക്കാമെന്ന വാഗ്ദ്ധാനം നല്‍കുകയും ചെയ്തു. എന്നാല്‍ യുവതി സാഹായം നിരസിച്ച്‌ അമ്മയോടൊപ്പം സ്റ്റേഷനിലെത്തി പാരാതി നല്‍കി.

ഇതിന് ശേഷം 
ഭര്‍ത്താവിനെതിരെ ഫോണില്‍ സൂക്ഷിച്ച തെളിവുകള്‍ പൊലീസിന് കൈമാറുകയും ചെയ്തതോടെ അജയ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Post A Comment: