കെര്‍മാന്‍ നഗരത്തിന് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നുമില്ലെന്നും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
കെര്‍മാന്‍ നഗരത്തിന് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതിന് ആറു മൈല്‍ ചുറ്റളവില്‍ മാത്രമാണ് തീവ്രമായ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ആള്‍പാര്‍പ്പില്ലാത്തതിനാല്‍ വന്‍ തോതിലുള്ള അപകടം ഒഴിവാകുകയായിരുന്നു.
നവംബര്‍ 13ന് ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ നാനൂറോളം പേര്‍ മരിച്ചിരുന്നു. നാശനഷ്ടങ്ങളെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. 7.3 ആയിരുന്നു അന്ന് ഭൂചലനത്തിന്റെ തീവ്രത.


Post A Comment: