സമാപനത്തോടനുബന്ധിച്ചുള്ള സമാദരണ സമ്മേളനം വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

കുന്നംകുളം: അവതരണ കലകളുടെ ആഘോഷമായി മാറിയ പീശപ്പിള്ളി രാജീവന്‍ ആദരം “രംഗരാജീവത്തിന്” ശനിയാഴ്ച  തിരശീല വീഴും. കുന്നംകുളം ടൌണ്‍ഹാളിലെ വേദിയില്‍  രാവിലെ സുഹൃദ് സംഗമവും തുടര്‍ന്ന് കൈകൊട്ടി കളിയും ഹ്രസ്വചിത്ര പ്രദര്‍ശനവും ഉണ്ടാകും. വൈകീട്ട് നടക്കുന്ന സമാപനത്തോടനുബന്ധിച്ചുള്ള സമാദരണ സമ്മേളനം വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സഹൃദയ ലോകത്തിന്‍റെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി രാജീവന് സമര്‍പ്പിക്കും. പീശപ്പിള്ളി രാജീവന്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് പുറപ്പാട്, മേളപ്പദം എന്നിവയോട് കൂടി കഥകളിയും ഉണ്ടാകും. രംഗരാജീവത്തിന്‍റെ  ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 നു കാവ്യകേളിയും തുടര്‍ന്ന് ഡോ: എം വി നാരായണന്റെ പ്രഭാഷണവും നടന്നു.  11.30 നു നാടകവും അരങ്ങേറി. . 2.30 ന് നടന്ന യുവ പ്രതിഭ  ഗോകുല്‍ ആലങ്കോടിന്‍റെആസ്വാദകരുടെ പ്രശംസ നേടി. , വൈകീട്ട്  ഡോ: രാജശ്രീ വാര്യര്‍ ലങ്കാലക്ഷ്മി നൃത്താവിഷ്കാരം അവതരിപ്പിച്ചു. തുടര്‍ന്ന് കാലകേയവധം , നരകാസുരവധം  കഥകളിയും നടന്നു.  

Post A Comment: