ബിജെപി നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസ് ശരിയാക്കിയെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം അഹ്മദാബാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിന്‍റെ വികസനം ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായത്. 90 ശതമാനം സ്കൂളുകളും കോളെജുകളും ഇവിടെ സ്വകാര്യവത്കരിക്കപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബിജെപി നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസ് ശരിയാക്കിയെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.
താന്‍ ഗുജറാത്തിെല ക്ഷേത്രങ്ങള്‍ മാത്രം സന്ദര്‍ശിച്ചു എന്നത് ബിജെപി ഉണ്ടാക്കിയ കഥയാണ്. തനിക്കെന്ത് കൊണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചൂകൂടാ. കേദാര്‍നാഥ് ക്ഷേത്രവും സന്ദര്‍ശിച്ചിട്ടുണ്ട്. അത് ഉത്തരാഖണ്ഡിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് താന്‍ നടത്തിയത്. ക്ഷേത്രത്തില്‍ പോകുന്നത് തെറ്റാണോയെന്നും രാഹുല്‍ ചോദിച്ചു.

മണി ശങ്കര്‍ ഐയ്യര്‍ മോശം പരാമര്‍ശം നടത്തിയ വിഷയത്തില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചു. എന്നാല്‍ മന്‍മോഹന്‍ സിങ്ങിനെതിരെ മോദി നടത്തിയ പരാമര്‍ശങ്ങളും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമാക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അക്കാര്യം ഗുജറാത്ത് തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

Post A Comment: