. പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ 4.40 മുതല്‍ അഞ്ചുവരെ ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി കാണും.


തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തെത്തും.  ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.05ന് അഗത്തി വിമാനത്താവളത്തില്‍ നിന്നു പുറപെ്പടുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞു 1.50 ന് തിരുവനന്തപുരത്തെത്തും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കുപോകും. 4.15 നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാര്‍ഗം പൂന്തുറയിലേക്കു തിരിക്കും. പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ 4.40 മുതല്‍ അഞ്ചുവരെ ഓഖി ദുരിതബാധിതരെ കാണും. 
പൂന്തുറയില്‍നിന്ന് 5.05നു തിരിക്കുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 5.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി ദുരന്തത്തിന്റെ  പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിക്കും. 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും

Post A Comment: