ഓഖി ചുഴലിയെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും ഊര്‍ജിതമായി തുടരുന്നു.കൊച്ചി: ഓഖി ചുഴലിയെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും ഊര്‍ജിതമായി തുടരുന്നു. ഇന്ന് ഇതിനകം 20 പേരെ തെരച്ചില്‍ നടത്തുന്ന നാവികസേന രക്ഷപെടുത്തി. രാവിലെ 11 പേരുടെ സംഘത്തെ രക്ഷിച്ചിരുന്നു. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തുറമുഖത്തേക്ക് തിരിച്ചു. 11 പേരും തിരുവനന്തപുരം സ്വദേശികളാണ്. ഇതുകൂടാതെ മത്സ്യബന്ധനത്തിന് പോയ 48 മത്സ്യതൊഴിലാളികള്‍ കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ സുരക്ഷിതരായി തിരിച്ചെത്തിയതും ആശ്വാസം പകര്‍ന്നു. തിരുവനന്തപുരം, കൊച്ചി സ്വദേശികളായ മത്സ്യതൊഴിലാളികളും തമിഴ്നാട്ടുകാരുമായ തൊഴിലാളികളുമാണ് കൊച്ചിയില്‍ സുരക്ഷിതരായി മടങ്ങിയെത്തിയത്. അതേസമയം, തിരുവനന്തപുരത്ത് നിന്ന് മാത്രം 75 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. ഞായറാഴ്ച തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ല്‍ ഒ​​ന്‍​​പ​​തു പേ​​രു​​ടെ​​യും കൊ​​ല്ല​​ത്തു മൂ​​ന്നു പേ​​രു​​ടെ​​യും ല​​ക്ഷ​​ദ്വീ​​പി​​ല്‍നിന്ന് ഒ​​രു മ​​ല​​യാ​​ളി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍കൂ​​ടി ക​​ണ്ടെ​​ടു​​ത്ത​​തോ​​ടെ 'ഓഖി' ചുഴലിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നിരിക്കുകയാണ്.

Post A Comment: