യുപിയില്‍ വിദേശ സഞ്ചാരികള്‍ക്ക്​​ നേരെ വീണ്ടും ആക്രമംവരാണാസി: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഫ്രാന്‍സില്‍ നിന്നുള്ള ആറ്​ വിനോദസഞ്ചാരികളും അവരുടെ ഇന്ത്യക്കാരായ സുഹൃത്തുക്കളും. അവര്‍ക്കഭിമുഖമായി വന്ന​ ചെറുപ്പക്കാര്‍ കൂട്ടത്തിലുള്ള സ്​ത്രീകള്‍ക്ക്​ നേരെ മോശം കമന്‍റുകള്‍ പറയുകയും ഇത്​ പരസ്​പരം അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. തിരിച്ച്‌​ പോയ ചെറുപ്പക്കാര്‍ പത്ത്​ പേരടങ്ങുന്ന സംഘത്തെ കൂട്ടി വന്ന്​ സഞ്ചാരികള്‍ക്ക്​ നേരെ വീണ്ടും ആക്രമം അഴിച്ചുവിട്ടു. വിവേക്​ എന്ന ചെറുപ്പക്കാരനാണ്​ ആക്രമിക്കാന്‍ കൂടുതല്‍ പേരെ സംഘടിപ്പിച്ചത്​. സമീപവാസികള്‍ ഇടപെട്ട്​ ചിലരെ പിടിച്ച്‌​ പൊലീസില്‍ ഏല്‍പിച്ചിട്ടുണ്ട്​. എഫ്​.ഐ.ആര്‍ പ്രകാരം വിദേശ സഞ്ചാരികള്‍ക്ക്​ ആക്രമത്തില്‍ പരിക്ക്​ പറ്റിയിട്ടില്ല. ഒരു വിദേശിയുടെ വീ​ഡിയോ സ​ന്ദേശം തങ്ങളുടെ കയ്യിലു​ണ്ടെന്നും അതില്‍, ആക്രമികളെ തടുക്കുമ്പോള്‍ ഏറ്റ നിസാര പരിക്കുകള്‍ അല്ലാതെ, തങ്ങള്‍ക്കൊന്നും പറ്റിയിട്ടില്ലെന്ന്​ പറയുന്നുണ്ടെന്നും മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ ആശിഷ്​ തിവാരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്​ എട്ട്​ പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ ഒക്​ടോബറിലും വിദേശികള്‍ക്ക്​ നേരെ യുപിയില്‍ ആക്രമം റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​​. ഫത്തേപുര്‍ സിക്രി കാണാന്‍ വന്ന സ്വിസ്​ ദമ്പതികളെ ആക്രമിച്ച്‌​ മാരകമായി പരിക്കേല്‍പിച്ചത്​ രാജ്യമെമ്പാടും വാര്‍ത്തായിരുന്നു.

Post A Comment: