വനിതാ സബ് ഇന്‍സ്പെക്ടറെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി.
ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ വനിതാ സബ് ഇന്‍സ്പെക്ടറെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തോക്ക് ചൂണ്ടി നിര്‍ത്തി അസഭ്യം പറയുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് മൂന്നു പേര്‍ അറസ്റ്റിലായത്. സംഭവം പുറത്തുപറഞ്ഞാല്‍ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
സബ്‌ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയില്‍ പൊലീസ് മൂന്നുപേരെയും അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരായി ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസേവകന്‍റെ കര്‍ത്തവ്യനിര്‍വ്വഹണത്തെ തടസപ്പെടുത്തല്‍, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Post A Comment: