ഗതാഗത മേഖലയില്‍ ഇതുപോ​ലുള്ള അനേകം വിപ്ലവകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന്​ ഇന്ത്യക്ക്​ കഴിവുണ്ടെന്നും ഗഡ്​കരി കൂട്ടിച്ചേര്‍ത്തു

ദില്ലി: ജലവിമാനത്തില്‍ തെരഞ്ഞെടു​പ്പ്​ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌​ കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്​കരി. ജലവിമാനം ഗതാഗതമേഖലയിലെ വന്‍വിപ്ലവമാണെന്ന്​ ഗഡ്​കരി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ജലവിമാനത്തില്‍ സഞ്ചരിച്ചത്​ ചരിത്രപരമായ കാര്യമാണ്​. ജലവിമാനത്തില്‍ സഞ്ചരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ്​ അദ്ദേഹം.
ഗതാഗത മേഖലയില്‍ ഇതുപോ​ലുള്ള അനേകം വിപ്ലവകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന്​ ഇന്ത്യക്ക്​ കഴിവുണ്ടെന്നും ഗഡ്​കരി കൂട്ടിച്ചേര്‍ത്തു. ഏവിയേഷന്‍ മന്ത്രാലയത്തി​​െന്‍റ സഹകരണത്തോടെ ജലവിമാനം പറത്തുന്നതിനുള്ള നിയമ നിര്‍ദേശങ്ങള്‍ കൈകൊള്ളുമെന്നും 2018 ഒാടെ മറ്റു സംസ്ഥാനങ്ങളിലേക്കും ജലവിമാന ഗതാഗതം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െന്‍റ അവസാനദിനത്തില്‍ പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും റോഡ്​ ഷോക്കുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്​ മോദി അഹമദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്ക്​ ജലവിമാനം വഴിയെത്തുകയായിരുന്നു.


Post A Comment: