താളിക്കോട് സ്വദേശി സനല്‍ മോഹ(29)നാണ് മരിച്ചത്

പട്ടിക്കാട്: ചിറക്കേക്കോട് കച്ചിത്തോട് നായാട്ടിനിടെ വെടിയേറ്റ യുവാവ് മരിച്ചു. താളിക്കോട് സ്വദേശി സനല്‍ മോഹ(29)നാണ് മരിച്ചത്. നിന്നുകുഴി വനത്തില്‍ കഴിഞ്ഞ 23നാണ് സനല്‍മോഹന് വെടിയേറ്റത്. സംഭവം നടന്ന ഉടന്‍ ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് സനലിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സനലിനൊപ്പം നായാട്ടിനു പോയ മുവാറ്റുപുഴ മാറാടി കായനാട് സ്വദേശികളായ അനീഷ്, ഉല്ലാസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. വനത്തില്‍ നായാട്ടിനിടെ അബദ്ധത്തില്‍ സനലിനെ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Post A Comment: