ഒരു വിധത്തിലുള്ള സുരക്ഷയും സ്വീകരിക്കാതെ സാഹസികത അവതരിപ്പിച്ചിരുന്നയാളാണ് ചൈനയിലെ വു യോങ്നിങ്.

ബെയ്ജിംഗ് : സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് സാഹസിക പ്രവര്‍ത്തകര്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അത്തരത്തില്‍, ഒരു വിധത്തിലുള്ള സുരക്ഷയും സ്വീകരിക്കാതെ സാഹസികത അവതരിപ്പിച്ചിരുന്നയാളാണ് ചൈനയിലെ വു യോങ്നിങ്. നവംബര്‍ എട്ടിനായിരുന്നു വു യോങ്നിങ് തന്‍റെ വെയ്ബോ അക്കൗണ്ടില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തതെന്നും, വു യോങ്നിങിന്‍റെ കാമുകി ഡിസംബര്‍ 8 നാണ് യോങ്നിങിന്‍റെ മരണം സ്ഥിരീകരിച്ചതെന്നും, ഇത് മരണം നടന്ന് ഒരു മാസത്തിന് ശേഷമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
62 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസിക പ്രവര്‍ത്തനം നടത്തിയ വു യോങ്നിങ് പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഇരുപത്തിരണ്ട് വയസ്സുകാരനായ വു യോങ്നിങിന്റെ വീഡിയോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ വിവാഹത്തിനും , അമ്മയുടെ ചികിത്സക്കുമായാണ് വു യോങ്നിങ് ഹുയ സെന്‍ററിലെ പ്രകടനം നടത്തിയതെന്ന് കുടുംബങ്ങളെ ഉദ്ദരിച്ചു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അപ്രതീക്ഷിതമായ മരണമാണ് വു യോങ്നിങ്ങിനെ തേടിയെത്തിയത്. ഹുനാന്‍ പ്രവിശ്യയിലെ ചങ്ഷയിലെ ഹുയാന്‍വാന്‍ ഹുയ സെന്‍ററില്‍ വെച്ചാണ് വു യോങ്നിങ് ഈ പ്രകടനം നടത്തിയതെന്നും , കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടന്ന് പുള്‍ അപ്പ് എടുക്കുന്നതിനിടെ ഇയാളുടെ ഗ്രിപ്പ് നഷ്ടമായതാണ് വീഴാന്‍ കാരണം.


Post A Comment: