സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി. കുന്നംകുളം സ്വദേശിയായ സജേഷ് എന്നയാളുടെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഇയാള്‍ ഉടന്‍ തന്നെ ഇക്കാര്യം തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി കൊല്ലപ്പെടും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് പോലീസ് പറഞ്ഞു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തില്‍ സുരക്ഷ ശക്തമാക്കി.


Post A Comment: