ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.


കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 74 ആ‍യി ഉയര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി നി​ല​വി​ല്‍ 80 ബോ​ട്ടു​ക​ളാ​ണ്​ ക​ട​ലി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. 80 മു​ത​ല്‍ 110 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വ​രെ​യാ​ണ്​ ഇ​വ അ​രി​ച്ചു​പെ​റു​ക്ക​ല്‍ ന​ട​ത്തു​ന്ന​ത്. 110 മു​ത​ല്‍ 200 വ​രെ നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ​രി​ധി​യി​ല്‍ കോ​സ്​​റ്റ്​ ഗാ​ര്‍​ഡിന്‍റെയും നേ​വി​യു​ടെ​യും എ​ട്ട്​ ക​പ്പ​ലു​ക​ള്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. നീ​ണ്ട​ക​ര, ബേ​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ നി​ന്ന്​ 25 വീ​ത​വും കൊ​ച്ചി​യി​ല്‍​നി​ന്ന് 28ഉം ​മു​ന​ന്പ​ത്തു ​നി​ന്ന്​ ര​ണ്ട്​ ബോ​ട്ടു​ക​ളു​മാ​ണ്​ ഇ​പ്പോ​ള്‍ ക​ട​ലി​ലു​ള്ള​ത്. ഇ​തി​നു​ പു​റ​മെ കൊ​ല്ലം തീ​ര​ത്തു​​ നി​ന്ന്​ ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ പോ​യി മ​ട​ങ്ങി​ വ​രു​ന്ന ബോ​ട്ടു​കാ​രോ​ട്​ മ​ട​ക്ക​യാ​ത്ര​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്താ​നും ഫി​ഷ​റീ​സ്​ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Post A Comment: