ഇന്നസെന്റും ഭാര്യ ആലീസും മാധ്യമപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംവദിച്ചുദില്ലി: മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനം ഒഴിയുമെന്നും ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്‍റെ കുടുംബമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ന്നസെന്റും ഭാര്യ ആലീസും മാധ്യമപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംവദിച്ചു. ശാന്താദേവി അവാര്‍ഡ് നേടിയ മിജി ജോസ്, കേരള മീഡിയ അക്കാദമിയുടെ അവാര്‍ഡ് നേടിയ സലാം പി ഹൈദ്രോസ് എന്നിവര്‍ക്ക് കെയുഡബ്ള്യുജെ ഡല്‍ഹി ഘടകത്തിന്‍റെ ഉപഹാരം ഇന്നസെന്റ് കൈമാറി. എന്‍ അശോകന്‍, തോമസ് ഡൊമിനിക്, പി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Post A Comment: