തന്‍റെ അതിഥികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ അടിപിടി കൂടി ഒടുവില്‍ പോലീസ് പിടിയിലായത്

മലേഷ്യ: വിവാഹദിനത്തില്‍ വരനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം 'ഷോ' നടത്തിയതിനാണ് വിവാഹസല്‍ക്കാരത്തിനു തൊട്ടു പിന്നാലെ വരനെ പോലീസ് അറസ്റ്റു ചെയ്തത്. മലേഷ്യയിലാണ് സംഭവം.
ചടങ്ങിനെത്തിയ തന്‍റെ അതിഥികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ 35 കാരനായ മലേഷ്യക്കാരനായ വരനാണ് പോലീസുമായി അടിപിടി കൂടി ഒടുവില്‍ പോലീസ് പിടിയിലായത്. വരന്‍ പോലീസിന് നേരെ ഗ്ലാസ് വലിച്ചെറിഞ്ഞ് ഒരു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പോലീസ് വരനെ അറസ്റ്റു ചെയ്യുകയും ആദ്യരാത്രിയില്‍ വരന് ജയിലില്‍ കഴിയേണ്ടിയും വന്നത്.
ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാനുള്ളയാളെയാണ് വിവാഹസല്‍ക്കാര വേദിക്കരികില്‍ നിന്ന് പിടികൂടാന്‍ ശ്രമിച്ചതെന്നും, അതേതുടര്‍ന്നാണ് വരനും ഇടപെട്ട് പ്രശ്നം വഷളാക്കിയതെന്നും പോലീസ് പറയുന്നു. അയാളുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തു നടന്ന മുഴുവന്‍ കാര്യങ്ങളും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും, ഉടന്‍ തന്നെ വൈറലാകുമെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇത്തരം ചെറുത്തു നില്‍പ്പുകള്‍ ഒന്നുകൊണ്ട് തങ്ങള്‍ കൃത്യനിര്‍വഹണത്തില്‍ നിന്ന് പിന്മാറില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.


Post A Comment: