ദീപ സമര്‍പ്പിച്ച അപേക്ഷയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ പത്രിക തള്ളിയത്

ചെ​ന്നൈ: ആ​ര്‍.​കെ.​ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ന​ട​ന്‍ വി​ശാ​ലി​ന്‍റെ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്തി​ര​വ​ള്‍ ദീ​പ​യു​ടെ​യും ശ്ര​മ​ങ്ങ​ള്‍​ക്കു തി​രി​ച്ച​ടി. ഇ​രു​വ​രു​ടെ​യും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ത​ള്ളി. ദീ​പ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ നി​ര​വ​ധി വൈ​രു​ധ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ പ​ത്രി​ക ത​ള്ളി​യ​ത്. അ​തേ​സ​മ​യം, വി​ശാ​ലി​നെ പി​ന്തു​ണ​ച്ച​വ​ര്‍ സ​മ​ര്‍​പ്പി​ച്ച വി​വ​ര​ങ്ങ​ളി​ലെ പി​ഴ​വു​ക​ളാ​ണ് ന​ട​നു തി​രി​ച്ച​ടി​യാ​യ​ത്. 

വി​ശാ​ലി​ന്‍റെ​യും ദീ​പ​യു​ടെ​യും പ​ത്രി​ക​ക​ള്‍ ത​ള്ളി​യ​തോ​ടെ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ഇ.​മ​ധു​സൂ​ധ​ന​ന​നും ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി മ​രു​ധു ഗ​ണേ​ഷും ത​മ്മി​ലാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന പോ​രാ​ട്ടം. അ​ണ്ണാ ഡി​എം​കെ​യ്ക്ക് ഭീ​ഷ​ണി​യാ​യി ടി.​ടി.​വി.​ദി​ന​ക​ര​ന്‍ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തു​ണ്ട്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ ക​ക്ഷി​ക​ള്‍​ക്ക് നി​ര്‍​ണാ​യ​ക​മാ​ണ്. 


ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ര്‍.​കെ.​ന​ഗ​റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. 145 പ​ത്രി​ക​ക​ളാ​ണ് ഇ​വി​ടെ ആ​കെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. ഡി​സം​ബ​ര്‍ 21 നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. 24 ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Post A Comment: