ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടര്‍ന്ന് പുതുവത്സരത്തില്‍ പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി.


ദില്ലി: ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടര്‍ന്ന്‍ പുതുവത്സരത്തില്‍ പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് വിലക്കേര്‍പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നതിനും നേരത്തെ കോടതി നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഏരിയകളില്‍ ഉത്തരവ് നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്കും എസ്.എസ്.ഫിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടുമുണ്ട്. നേരത്തെ ദീപാവലി സമയത്ത് പടക്കം പൊട്ടക്കുന്നത് ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിരുന്നു.

Post A Comment: