ജനുവരി നാലിന് ചേരുന്ന കേരള കോണ്‍ഗ്രസ് (ബി) യുടെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും

കൊച്ചി : മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള എന്‍സിപിയിലേയ്ക്ക്. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പിള്ളയുടെ പുതിയ നീക്കം.
ജനുവരി നാലിന് ചേരുന്ന കേരള കോണ്‍ഗ്രസ് (ബി) യുടെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും. ആറിന് മുംബയില്‍ ശരദ് പവാറുമായി ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കും.
ഗണേഷ് കുമാറാണ് കേരള കോണ്‍ഗ്രസ്സ് (ബി)യുടെ ഏക എംഎല്‍എ.
ലയനം പൂര്‍ത്തീകരിക്കുന്നതോടെ ഗണേഷ് കുമാര്‍ എന്‍സിപി മന്ത്രിയാകും. എന്‍സിപി എംഎല്‍എമാരായ തോമസ് ചാണ്ടിയ്ക്കും, ശശീന്ദ്രനും നിലവിലെ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേയ്ക്ക്  അടുത്തകാലത്തെങ്ങും വരാനാകില്ലെന്നതിനാലാണ് എന്‍സിപി നേതൃത്വം ലയനത്തിന് മുന്‍കൈയെടുക്കുന്നത്. ഈ നീക്കത്തിന് ഇടതുമുന്നണി നേതൃത്വവും പച്ചക്കൊടികാണിച്ചിട്ടുണ്ട്.


Post A Comment: