ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ദില്ലി: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​ സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെരഞ്ഞെടുപ്പില്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ വോട്ടെ​ടു​പ്പ്​ ആ​വ​ശ്യ​മാ​യി വ​ന്നില്ല. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് പത്രിക പിന്‍വലിക്കല്‍ ദിവസം വരെ കാത്തിരുന്നത്. ഈ മാസം നടക്കുന്ന എ.ഐ.​സി.​സി സ​മ്മേ​ള​ന​ത്തി​ലാ​യി​രി​ക്കും രാ​ഹു​ല്‍ ഗാന്ധി ഒൗ​പ​ചാ​രി​ക​മാ​യി സ്​​ഥാ​ന​മേ​ല്‍​ക്കു​ക. കഴിഞ്ഞ നാലാം തീയതിയാണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നും വ​ര​ണാ​ധി​കാ​രി​യു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു മു​മ്പാ​കെ രാ​ഹു​ല്‍ ​നാമ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പിച്ചത്. രാ​ഹു​ലിന് ​വേ​ണ്ടി മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ വ​ക​യാ​യും വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി 90 സെ​റ്റ്​ പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ച്ചിരുന്നു. എന്നാല്‍, ഒ​റ്റ എ​തി​ര്‍​സ്​​ഥാ​നാ​ര്‍​ഥി​ പോ​ലും മത്സരിക്കാന്‍ ഉണ്ടായിരുന്നില്ല.

Post A Comment: