അലംകൃതയ്ക്കും ആരാധകര്‍ ഏറെയാണ്മലയാളത്തിന്‍റെ പ്രിയനടന്‍ പൃഥ്വിരാജിന് നിരവധി ആരാധകര്‍ ഉള്ളതുപോലെതന്നെ മകള്‍ അലംകൃതയ്ക്കും ആരാധകര്‍ ഏറെയാണ്. അലംകൃതയ്ക്ക് സ്‌കൂളില്‍ പോകുന്നത് ഇഷ്ടമാണ്. രാവിലെ ബെഡില്‍ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ സ്‌കൂളിന്‍റെ കാര്യം പറഞ്ഞാണ്. ഇനിയും എണീറ്റില്ലെങ്കില്‍ സ്‌കൂളില്‍ വിടില്ല എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ ചാടിയെണീക്കും. സ്‌കൂളില്‍ കുറേ കൂട്ടുകാര്‍ ഉണ്ട്. ചിലരുടെ പേരൊക്കെ പറയാറുണ്ട്. ഇവളുടെ പ്രകൃതം വെച്ച് സ്‌കൂളില്‍ അടിപിടിയുണ്ടാകേണ്ടതാണ്. ഇതുവരെ പരാതിയൊന്നും വന്നിട്ടില്ല. എല്ലാ വീട്ടിലും പോലെ അമ്മ സ്ട്രിക്ടും അച്ഛന്‍ സോഫ്ട് ടൈപ്പും ആണ്. ഇവിടെയും അതുപോലെ തന്നെ. ഞാന്‍ വീട്ടില്‍ വരാറുള്ളപ്പോഴാണ് അവള്‍ക്ക് കുസൃതി കൂടുന്നതെന്ന ധാരണ വീട്ടുകാര്‍ക്ക് ഉണ്ട്. എല്ലാ പരാതികളും പറയുന്നത് അമ്മയോടാണ്. ഡാഡ വഴക്കുപറഞ്ഞു, മമ്മ അതുചെയ്തു ഇതു ചെയ്തു, എല്ലാവര്‍ക്കും അടികൊടുക്കൂ എന്നൊക്കെ അവള്‍ അമ്മയോട് പറയും.

Post A Comment: