രേ​ഖ​ക​ളും തെ​ളി​വു​ക​ളും പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നു കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കേ​സ് ഫെ​ബ്രു​വ​രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

ന്യൂ​ഡ​ല്‍​ഹി: രാ​മ​ജന്മ​ഭൂ​മി-​ബാ​ബ്റി മ​സ്ജി​ദ് കേസില്‍  അ​ന്തി​മവാ​ദം​ കേ​ള്‍​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ഫെ​ബ്രു​വ​രി എ​ട്ടി​ലേ​ക്കു മാ​റ്റി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ണ്‍, എ​സ് അ​ബ്ദു​ള്‍ നാ​സ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ്-​രാ​മ​ക്ഷേ​ത്ര ത​ര്‍​ക്ക​ത്തി​ല്‍ വാ​ദം കേ​ട്ട​ത്.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും തെ​ളി​വു​ക​ളും പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നു കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കേ​സ് ഫെ​ബ്രു​വ​രി​യി​ലേ​ക്കു മാ​റ്റി​യ​ത്. എ​ന്നാ​ല്‍, ഏ​ഴു വ​ര്‍​ഷം മു​ന്പ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ വാ​ദം​കേ​ട്ട​ശേ​ഷം കേ​സ് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ഇ​നി മാ​റ്റി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ഓ​ഗ​സ്റ്റി​ല്‍ സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 


2.77 ഏ​ക്ക​ര്‍ വ​രു​ന്ന ത​ര്‍​ക്ക പ്ര​ദേ​ശം മൂ​ന്നാ​യി വി​ഭ​ജി​ച്ചാ​യി​രു​ന്നു അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി. ഈ ​വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലു​ക​ളി​ലാ​ണ് കോ​ട​തി വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ത​ര്‍​ക്ക​പ്ര​ദേ​ശ​ത്ത് ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന​റി​യി​ച്ച്‌ ഷി​യ വ​ഖ​ഫ് ബോ​ര്‍​ഡ് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​വും കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

1992 ഡി​സം​ബ​ര്‍ ആ​റി​നാ​ണ് അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് ക​ര്‍​സേ​വ​ക​ര്‍ പൊ​ളി​ക്കു​ന്ന​ത്. പ​ള്ളി നി​ല്‍​ക്കു​ന്ന സ്ഥ​ലം രാ​മ​ജ​ന്മ ഭൂ​മി​യാ​ണെ​ന്നും അ​വി​ടെ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചാ​ണ് മ​സ്ജി​ദ് പൊ​ളി​ച്ച​ത്. മ​സ്ജി​ദ് പൊ​ളി​ക്കാ​ന്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ എ​ല്‍.​കെ. അ​ഡ്വാ​നി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ കോ​ട​തി ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Post A Comment: