കാഞ്ഞിരകോട് കാവീട്ടില്‍പടി ചന്ദ്രന്‍ മകന്‍ അനില്‍ (20) ആണ് മരിച്ചത്

കുന്നംകുളം: ആര്‍ത്താറ്റില്‍ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു, രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരകോട് കാവീട്ടില്‍പടി ചന്ദ്രന്‍ മകന്‍ അനില്‍ (20) ആണ് മരിച്ചത്. പരിക്കേറ്റ കോട്ടപടി സ്വദേശികളായ തൈവളപ്പില്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ സഞ്ജയ്‌ (15), പുളിക്കപറമ്പില്‍ ഉദയകുമാര്‍ മകന്‍ ആകാശ് (15) എന്നിവരെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ത്താറ്റ്  സിംഹാസന   പള്ളിക്ക് മുന്‍പില്‍ വെച്ചാണ് അപകടം നടന്നത്. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ അമിത വേഗതയിലെതിയ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ആണ് മരിച്ചത്.. 

Post A Comment: