സംസ്ഥാനത്ത് വലിയ നാശം വിതച്ച ഓഖി ദുരന്തത്തില്‍ വീഴ്ചയുണ്ടായത് കേന്ദ്രസര്‍ക്കാരിനെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ നാശം വിതച്ച ഓഖി ദുരന്തത്തില്‍ വീഴ്ചയുണ്ടായത് കേന്ദ്രസര്‍ക്കാരിനെന്ന് മന്ത്രി ജി. സുധാകരന്‍. ദുരന്തം മുന്‍കൂടി അറിയാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാരിനുണ്ട്. അത് അതാത് സമയത്ത് അറിയിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു തെറ്റുപറ്റി. ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.  അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് 68 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. തീരസംരക്ഷ സേനയും ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

Post A Comment: