മുന്നണി വിട്ട് പോയവരെല്ലാം തിരിച്ച്‌ വരണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഇനി തീരുമാനം എടുക്കേണ്ടത് വീരേന്ദ്രകുമാര്‍ ആണെന്നും സിപിഎം വ്യക്തമാക്കി.

തിരുവനന്തപുരം: യു.ഡി.എഫ് വിടുമെന്ന സൂചന നല്‍കിയ ജനതാ ദള്‍ (യു)വിനെയും എം പി വീരേന്ദ്രകുമാറിനെയും ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായം സിപിഎം വ്യക്തമാക്കിയത്. ഇടത് മുന്നണി വിട്ട് പോയവരെല്ലാം തിരിച്ച്‌ വരണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഇനി തീരുമാനം എടുക്കേണ്ടത് വീരേന്ദ്രകുമാര്‍ ആണെന്നും സിപിഎം വ്യക്തമാക്കി.

Post A Comment: