കാണാതായവരെ കണ്ടെത്തുന്നതിന് ബോട്ടുടമകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു



തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി കൊച്ചി മുതല്‍ ഗോവന്‍ തീരംവരെ തെരച്ചില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിന് ബോട്ടുടമകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഓഖി തുരന്തത്തില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് 300 മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായതാണ്. സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ മരിച്ചവരില് 40 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം, ഇന്നലെ ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബേപ്പൂരില്‍ പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

Post A Comment: