പരപ്പനങ്ങാടി തീരത്താണ് മൃതദേഹങ്ങള്‍ കണ്ടതെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചു


മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍. പരപ്പനങ്ങാടി തീരത്താണ് മൃതദേഹങ്ങള്‍ കണ്ടതെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പരപ്പനങ്ങാടിയിലും താനൂരും തീരദേശ പൊലീസും ഫിഷറീസും തിരച്ചില്‍ തുടങ്ങി. നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ചെല്ലാനത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. ഫിഷറീസ് വകുപ്പിന്‍റെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്.

Post A Comment: