വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു.മലപ്പുറം: വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

Post A Comment: