മണ്ഡലത്തിലെ എംഎല്‍എ യും വ്യവസായ മന്ത്രിയുമായ എ സി മൊയ്തീന്‍റെ ശക്തമായ ഇടപെടല്‍ താലൂക് രൂപീകരണത്തില്‍ നിര്‍ണായകമായി

കുന്നംകുളം: താലൂക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്. നിര്‍ദ്ദിഷ്ട കുന്നംകുളം താലൂക്കിന് പുതിയ 55 തസ്തികകള്‍ അനുവദിച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  മന്ത്രിസഭ യോഗththinteതാണ്  തീരുമാനം. രണ്ട് തഹസീല്‍ദാര്‍മാര്‍, 7 ഡപ്യൂട്ടീ തഹസീല്‍ദാര്‍മാര്‍, ഹെഡ് ക്ലര്‍ക്ക്, റവന്യു ഇന്‍സ്പെക്ടര്‍, 16 സീനിയര്‍ ക്ലര്‍ക്കുമാര്‍, 16 ക്ലര്‍ക്കുമാര്‍, ടൈപ്പിസ്റ്റ്, 8 ഓഫീസ് അറ്റന്റേസ്, അറ്റന്റേസ്, പാര്‍ട്ട്‌ ടൈം സ്വീപേഴ്സ്, ഡ്രൈവര്‍, രണ്ട് സര്‍വ്വയര്‍മാര്‍ തുടങ്ങിയ തസ്തികകളാണ് അനുവദിച്ചത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ജനങ്ങളുടെടെ ആവശ്യമായിരുന്നു കുന്നംകുളം ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ കുന്നംകുളം താലൂക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന  വാഗ്ദാനം മുന്നണി അധികാരത്തി ഒരു വര്‍ഷം തികയുടന്നതിനു മുന്‍പ്തന്നെ കഴിഞ്ഞ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. മണ്ഡലത്തിലെ എംഎല്‍എ യും വ്യവസായ മന്ത്രിയുമായ എ സി മൊയ്തീന്‍റെ ശക്തമായ ഇടപെടല്‍ താലൂക് രൂപീകരണത്തില്‍ നിര്‍ണായകമായി. ഈ ബജറ്റ് പ്രഖ്യാപ്നമാണ് ഇപ്പോള്‍ പുതിയ തസ്തികകള്‍ അനുവദിച്ചതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നിലവിലുള്ള തലപ്പിള്ളി താലുക്കില്‍ നിന്നും 29 വില്ലേജുകളും  തൃശൂര്‍ താലൂക്കില്‍  നിന്നുള്ള ആറ് വില്ലേജുകളും , ചാവക്കാട്  താലൂക്കില്‍ നിന്നുള്ള രണ്ട് വില്ലേജുകളും  ചേര്‍ന്നതാണ് പുതിയ കുന്നംകുളം താലൂക്ക്. താലൂക്ക് യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം അനുബന്ധമായി ഒട്ടേറെ സ്ഥാപനങ്ങളും  വികസന പ്രവര്‍ത്തനങ്ങളും കുന്നംകുളത്ത് ഉണ്ടാകും. 

Post A Comment: