പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയാകും ഓരോ സംസ്ഥാനത്തെയും നയരൂപവത്കരണം.മുംബൈ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തനങ്ങളുമായി ശിവസേനയെ പ്രാദേശിക പാര്‍ട്ടി പദവിയില്‍നിന്ന് ദേശീയ പാര്‍ട്ടിയാക്കി മാറ്റുമെന്ന് ആദിത്യ താക്കറെ. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന് കേരള നിയമസഭയിലേക്കും മത്സരിച്ചേക്കും. മാത്രമല്ല, ഉത്തര്‍പ്രദേശ്, ബിഹാര്‍, കശ്മീര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയാകും ഓരോ സംസ്ഥാനത്തെയും നയരൂപവത്കരണം. ഗുജറാത്തിലും ഗോവയിലും മത്സരിച്ചത് ഒറ്റക്കാണെന്നു. ഇനിയും എന്‍.ഡി.എയുടെ ഭാഗമാകില്ലെന്നും, എന്നാല്‍, ആരുമായും ശത്രുതയുമില്ല പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ക്കുമോ എന്നത് പറയാനാകില്ലെന്നും കശ്മീരില്‍ ആശയപരമായി ഭിന്നതയുള്ള പി.ഡി.പിക്കും ബി.ജെ.പിക്കും സഖ്യമാകാമെങ്കില്‍ ആര്‍ക്കും ആരുമായും സഖ്യമാകാമെന്നും ആദിത്യ താക്കറെ പറഞ്ഞു.

Post A Comment: