പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്പുഴ പാര്‍ക്കുവരെയാണ് യാത്രക്കാരന്‍ മെട്രോ ട്രാക്കിലൂടെ നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.

കൊച്ചി: കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നതിനേത്തുടര്‍ന്നാണ് ഗതാഗതം കുറച്ചു സമയത്തേക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നത്. അരമണിക്കൂറിനുശേഷം സര്‍വീസ് പുനഃസ്ഥാപിച്ചു. മലപ്പുറം സ്വദേശിയായ അലി അക്ബറാണ് ട്രാക്കില്‍ ഇറങ്ങിയത്.
പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്പുഴ പാര്‍ക്കുവരെയാണ് യാത്രക്കാരന്‍ മെട്രോ ട്രാക്കിലൂടെ നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനുള്ളത്. യാത്രക്കാര്‍ ട്രാക്കില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന അപകടമൊഴിവാക്കാന്‍ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പ്രവര്‍ത്തിപ്പിച്ചതിനേത്തുടര്‍ന്നാണ്  ഗതാഗതം തടസ്സപ്പെട്ടത്.

Post A Comment: