എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണത്രെ പീഡനം.കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് നഗരപരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 52കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്.
എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണത്രെ പീഡനം.
പെണ്‍കുട്ടി പഠനത്തില്‍ പിന്നോക്കം പോകുന്നതിനെത്തുടര്‍ന്ന് സഹപാഠികളും ബന്ധുക്കളും കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 17 വരെയുള്ള കാലയളവില്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 52കാരന് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് പറഞ്ഞു.

Post A Comment: