കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകുംഓഖി ദുരന്തത്തിന്‍റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്ന് കേന്ദ്ര സംഘത്തലവന്‍ ബിപിന്‍മാലിക്. അടിയന്തരസഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിതവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി തൃപ്തികരമല്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. രാവിലെ കേന്ദ്ര സംഘം താമസിക്കുന്ന ഹോട്ടലില്‍ എത്തി നിവേദനം നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് യു ഡി ഫ് നേക്കാല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.  ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ കേന്ദ്ര സംഘത്തോടു ആവശ്യപ്പെട്ടു. 

Post A Comment: