ആറുദിവസങ്ങളായി നടന്ന ആരാധകസംഗമത്തിന്റെ സമാപന ദിനത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയപ്രവേശനപ്രഖ്യാപനം നടന്നത്.

ആറുദിവസങ്ങളായി നടന്ന ആരാധകസംഗമത്തിന്റെ സമാപന ദിനത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയപ്രവേശനപ്രഖ്യാപനം നടന്നത്.

ചെന്നൈ: പാര്‍ട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. അധികാരക്കൊതി ഇല്ലെന്നും അധികാരവും പണവും എനിക്ക് ഇതിനകം വന്നതാണെന്നും രജനീകാന്ത് പറഞ്ഞു.
ആറുദിവസങ്ങളായി നടന്ന ആരാധകസംഗമത്തിന്റെ സമാപന ദിനത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയപ്രവേശനപ്രഖ്യാപനം നടന്നത്.
ഡിസംബര്‍ 31 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ആദ്യദിനത്തില്‍ തന്നെ രജനി വ്യക്തമാക്കിയിരുന്നു.
ഞാന്‍ രാഷ്ട്രീത്തില്‍ പ്രവേശിക്കുകയാണ്. എന്റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ ചെയ്തികള്‍ തമിഴ്നാടിനെ മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ്യപാത്രമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ചിരിക്കുകയാണ്. ഇപ്പോള്‍ ഞാനൊരു തീരുമാനം എടുത്തില്ലെങ്കില്‍ ജനങ്ങള്‍ വലിയ നിരാശയിലാകും. അത് വലിയ തെറ്റായിപ്പോകും. ആ കുറ്റം എന്നെ വല്ലാതെ അലട്ടും.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നും രജനി വ്യക്തമാക്കി. 

Post A Comment: