5 മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 6 പോയിന്റോടെ ഏഴാം സ്ഥാനത്തും, 6 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ 12പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആവേശപ്പോരാട്ടത്തില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സി യെ നേരിടും. രാത്രി 8നാണു മത്സരം. മൂന്നു തുടര്‍ച്ചയായ സമനിലക്കും തോല്‍വിക്കും ശേഷം സ്വന്തം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നതെങ്കില്‍ കരുത്തിലും പോരാട്ടത്തിലും ഒട്ടും പിറകില്‍ അല്ല ചെന്നൈയിന്‍. ആദ്യ എവേ മത്സരത്തില്‍ ഗോവയില്‍ ഏറ്റതുപോലെ ഒരു പരാജയം മഞ്ഞപ്പട ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് ആവര്‍ത്തിക്കാതിരിക്കാനാവും റെനെയുടെ ശ്രമം.
കഴിഞ്ഞ മത്സരത്തില്‍ ലീഗിലെ താരതമ്മ്യേന കരുത്തര്‍ എന്ന് വിശേഷിപ്പിക്കുന്ന ബാംഗ്ലൂരിനെ അവരുടെ നാട്ടില്‍ പോയി തോല്‍പ്പിച്ചതിന്റെ വലിയ മാനസിക മുന്‍തൂക്കം ചെന്നൈക്കുണ്ട്. കൂടാതെ സ്വന്തം കാണികള്‍ക്കു മുന്നില്‍കൂടി ആകുമ്പോള്‍ ചെന്നൈ കത്തി കയറുമോ എന്ന് കാത്തിരുന്നു കാണണം.
അതെ സമയം ഒട്ടുമിക്ക താരങ്ങളും ഫോമിലേക്കുയര്‍ന്നത് കോച്ചിന്‍റെ മുളന്‍സ്റ്റീന് വലിയ പ്രതീക്ഷയാണ്. മലയാളികളുടെ സൂപ്പര്‍ താരം സി കെ വിനീത് ഗോളടിച്ചു തുടങ്ങിയത് മഞ്ഞപ്പടയെ ആവേശത്തില്‍ ആക്കിയിട്ടുണ്ട്.
നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്‌ പ്രകടനം പുറത്തെടുത്ത വെസ് ബ്രൗണ്‍ പിന്‍നിരയില്‍ വന്ന് കരുത്ത് കാട്ടിയത് ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകും.
സൂപ്പര്‍ താരം ബെര്‍ബെറ്റോവ് ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. ബെംഗളൂരിവിന് എതിരെയുള്ള മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ചെന്നെയിന് എതിരെ കഴിഞ്ഞ 3 സീസണിലും ഗോള്‍ നേടിയ ഇയാന്‍ ഹ്യൂം ഇന്ന് ആദ്യ പതിനൊന്നില്‍ ഇടം നേടുമോ എന്ന് കണ്ടറിയണം.
പോയിന്റ് പട്ടികയില്‍ 5 മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 6 പോയിന്റോടെ ഏഴാം സ്ഥാനത്തും, 6 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ 12പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.


Post A Comment: