ഭൂരിപക്ഷം 15000 കടന്നു. ദിനകരന്‍ അനുയായികള്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു.


ഭൂരിപക്ഷം 15000 കടന്നു.

ചെന്നൈ: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ദിനകരന്‍ ബഹുദൂരം  മുന്നില്.  

ഭൂരിപക്ഷം 15000 കടന്നു.
എ.ഐ.എ.ഡി.എം.കെ വിമതനായിട്ടാണ് ദിനകരന്‍ മത്സരിച്ചത്. എക്‌സിറ്റ്‌പോള്‍ ഫലവും ദിനകരന് അനുകൂലമായിരുന്നു.
ദിനകരന്‍ അനുയായികള്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു.
എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഡി.എം.കെയുടെ മരുത് ഗണേഷാണ് മൂന്നാമത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു.

77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. മണ്ഡലം ആര്‍ക്കൊപ്പമാണെന്നത് പത്ത് മണിയോടെ വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ട്. ശശികല വിഭാഗമായ ദിനകരനും ഇ.പി.എസ്- ഒ.പി.എസ് കൂട്ടുകെട്ടിനും തെരഞ്ഞെടുപ്പ് ഒരുപോലെ നിര്‍ണായകമാണ്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

Post A Comment: