വാട്ട്സ് ആപ്പില്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫീച്ചറുകള്‍ ആയിരുന്നു ഡിലീറ്റ് ഫോര്‍ എവെരി വണ്‍

വാട്ട്സ് ആപ്പില്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫീച്ചറുകള്‍ ആയിരുന്നു ഡിലീറ്റ് ഫോര്‍ എവെരി വണ്‍. എന്നാല്‍ അതിനു ശേഷം ഇപ്പോള്‍ വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകള്‍ കൂടി പുറത്തിറക്കുന്നുണ്ട്. വിഡിയോകള്‍ ഉപഭോതാക്കള്‍ക്ക് കാണാനായി പ്രത്യേക പോപ്​ അപ്​ സ്​ക്രീന്‍ നല്‍കുന്നതാണ്​ പിക്​ചര്‍ ടു പിക്​ചര്‍ മോഡ്​. ഒരു വിഡിയോ പ്ലേയറി​​ന്‍റ രീതിയിലാകും ഇൗ സംവിധാനം പുറത്തിറക്കുന്നത് എന്നാണ് സൂചനകള്‍ . വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അംഗങ്ങള്‍ക്ക്​ സ്വകാര്യമായി മെസേജ്​ അയക്കുന്നതിനുള്ള സംവിധാനമാണ്​ റിപ്ലേ പ്രൈവറ്റ്​ ഒാപ്​ഷനില്‍ ഉണ്ടാവുക. അടുത്ത അപ്​ഡേറ്റില്‍ ഇൗ രണ്ട്​ സംവിധാനങ്ങളും വാട്​സ്​ ആപില്‍ ലഭ്യമാകുമെന്നാണ്​ സൂചനകള്‍. 2018 ല്‍ വാട്ട്സ് ആപ്പ് കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് സാധ്യത. അതില്‍ വീഡിയോ കോളിംഗ് സംവിധാനത്തിന് മുന്‍തൂക്കം നല്‍കും എന്നാണ് സൂചനകള്‍

Post A Comment: