ബി.ജെ.പിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുകയാണെന്ന്‍ കോടിയേരികോട്ടയം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളാണെന്നും എന്നാല്‍ ബി.ജെ.പിയാണ് മുഖ്യശത്രുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Post A Comment: