അക്കികാവ് മാനംകണ്ടത്ത് മുസ്തഫ ഭാര്യ സല്‍മത്ത് (39) നാണ് പരിക്കേറ്റത്

കുന്നംകുളം.   ബസ്സില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്.  അക്കികാവ് മാനംകണ്ടത്ത് മുസ്തഫ ഭാര്യ സല്‍മത്ത് (39) നാണ് പരിക്കേറ്റത്. നട്ടെല്ലിനും, തലയ്ക്കും സാരമായി പരിക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 12.45ന് മാര്‍ക്കറ്റിന് സമീപത്തെ വളവിലാണ് സംഭവം. കുറ്റിപ്പുറം തൃശൂര്‍ റൂട്ടിലോടുന്ന ജോണീസ് ബസ്സിലെ യാത്രക്കാരിയാണ് അപകടത്തില്‍ പെട്ടത്. ബസ്‌ പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തതോടെ തുറന്നു കിടന്നിരുന്ന  മുന്‍ വശത്തെ വാതിലിലൂടെ  സല്‍മത്ത് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ  ബസ്സിലെ ജീവനക്കാര്‍ ചേര്‍ന്ന് സല്‍മത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രാ സമയത്ത് വാതിലുകള്‍ അടച്ചിടണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും സ്വകാര്യ ബസുകള്‍ ഇത് അനുസരിക്കാറില്ല. ഇത്തരത്തിലുള്ള ജീവനാക്കാരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് സഹയാത്രികര്‍ പറയുന്നു.  കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു. ബസ്‌ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

Post A Comment: