ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.

റാഞ്ചി : ജാര്‍ഖണ്ഡില്‍ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടം. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. 16 പേരുമായി സഞ്ചരിച്ച ഓട്ടോറിക്ഷ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ട്രക്കിന്റെ അമിത വേഗമാണ് അപകടകാരണമെന്നാണ് വിവരം. അനധികൃതമായി മണല്‍ കടത്തി വന്ന ട്രക്കാണ് അപകടത്തിന് ഇടയാക്കിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.


Post A Comment: