കേച്ചേരി സെന്ററിൽ നടന്ന അപകടത്തില്‍ 6 പേര്‍ക്കും ചാട്ടുകുളത്തിനു സമീപം നടന്ന അപകടത്തില്‍ രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്

കുന്നംകുളം: വ്യത്യസ്ത അപകടങ്ങളില്‍ 8 പേര്ക്ക്  പരിക്കേറ്റു. കേച്ചേരി സെന്ററി കാറും ട്രാവലരും കൂട്ടിയിടിച്ചു നടന്ന  അപകടത്തില്‍ കാ യാത്രികരായ മുവാറ്റുപുഴ പെരുമറ്റം പുത്തപുഴ വീട്ടി അലി (57) ഭാര്യ ഉമൈബ (47) മക്കളായ അനിഷ (30) അഭിലാഷ് (23) മരുമക ഷാമോ (32) പേരക്കുട്ടി പത്ത് മാസം പ്രായമുള്ള ഹാഫിഷ് എന്നിവക്കാണ് പരിക്കേറ്റത്. കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന അലിയും കുടുംബവും സഞ്ചരിച്ച കാറില്‍ എതി ദിശയി നിന്ന് വന്നിരുന്ന ട്രാവല ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവത്തക തൃശൂരിലെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു.ഗുരുവായൂര്‍ റോഡില്‍ ചാട്ടുകുളത്തിന് സമീപം നടന്ന മറ്റൊരപകടത്തില്‍ രണ്ടു പേര്ക്ക്ത പരിക്കേറ്റു. ലോറിയില്‍ കൊണ്ടുപോയിരുന്ന കൊയ്തു യന്ത്രം തെറിച്ചുവീണ് ബസ്സില്‍ ഇടിച്ചാണ് ബസ്‌ ഡ്രൈവര്ക്കും  യാത്രികക്കും പരിക്കെറ്റത്‌. രാവിലെ 9 മണിയോടെ മുല്ലശ്ശേരി പാടശേഖരത്തേക്ക് കൊണ്ടുപോയിരുന്ന കൊയ്തു യന്ത്രമാണ് അമിത വേഗതയിലായിരുന്ന ലോറിയില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയും  ഈ സമയം ഗുരുവായൂരില്‍ നിന്നും കുന്നംകുളത്തേക്ക് വരുകയായിരുന്ന സ്വകാര്യബസ്സില്‍ ഇടിക്കുകയുമായിരുന്നു. ബസ്സിന്റെ  ഡ്രൈവര്‍ സുനില്‍ യാത്രക്കാരിയായ കാവീട് സ്വദേശി അല്ഫോകണ്സു എന്നിവര്ക്കാനണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്മേഖലയില്‍ 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Post A Comment: