ഡീസലും പെട്രോളും കൊണ്ട് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

കുന്നംകുളം: പെരുമ്പിലാവില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വന്‍ ദുരന്തം. ബുധനാഴ്ച പുലര്ച്ചയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്ക് ഡീസലും പെട്രോളും കൊണ്ട് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. 8000 ലിറ്റര്‍ ഡീസലും 4000 ലിറ്റര്‍ പെട്രോളും അപകട സമയത്ത് ലോറിയില്‍ ഉണ്ടായിരുന്നു. സെന്ററില്‍ ഡിവൈഡര്‍ ആരംഭിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന റിഫ്ലാക്റ്ററുകള്‍ നീക്കം ചെയ്തിരുന്നു ഇതാണ് അപകട കാരണമെന്നാണ് സൂചന.  ലോറി ഡിവൈഡറില്‍ ഇടുച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുന്നംകുളത് നിന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. 

Post A Comment: