കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്


തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിന്‍കരയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി അജിത് കുമാറാണ് (36) മരിച്ചത്. അജിത്കുമാറിനൊപ്പം പരിക്കേറ്റ കൊല്ലം അഞ്ചല്‍ സ്വദേശി പ്രദീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.45 ഓടെ കാര്യവട്ടം അമ്പലത്തിന്‍കര മുസ്ലിം പള്ളിയ്ക്ക് മുമ്പിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സില്‍വര്‍ ജെറ്റ് ബസ് അതേദിശയില്‍ പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ബസ് നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

Post A Comment: