എട്ടോളം വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്.

പയ്യന്നൂർ: കണ്ടങ്കാളി സ്കൂളി നിന്നും വിനോദയാത്ര പോയ വിദ്യാത്ഥിക സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തി പെട്ടു. എട്ടോളം വിദ്യാത്ഥികക്ക് ഗുരുതരമായ പരിക്ക്. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് ബീച്ച് ആശുപത്രിയി പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍നിരയിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Post A Comment: