ഔഷധസസ്യങ്ങള്‍ കൂടുതലായും നട്ടുവളര്‍ത്തിയാല്‍ ആരോഗ്യസംരക്ഷണം കൂടുതല്‍ ഉയരുന്നതായിരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചര്‍ത്തു

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനായി കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ഇവയില്‍ ഔഷധസസ്യങ്ങള്‍ കൂടുതലായും നട്ടുവളര്‍ത്തിയാല്‍ ആരോഗ്യസംരക്ഷണം കൂടുതല്‍ ഉയരുന്നതായിരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചര്‍ത്തു. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച 'വസന്തോത്സവം 2018' കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്ബര്യേതര കൃഷി സമ്ബ്രദായം ഇന്ന് നഷ്ടമായിരിക്കുകയാണ്. കാശുണ്ടെങ്കില്‍ എല്ലാം വില്‍പ്പനയില്‍കിട്ടുമെന്ന മട്ടാണ് പലര്‍ക്കും. ഇത മാറണം ആരോഗ്യ സംരക്ഷണത്തിനായെങ്കിലും കൃഷി ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്
വിഷം നിറഞ്ഞ പച്ചക്കറികളുപേക്ഷിച്ച്‌ വീടുകളില്‍ തന്നെ ജൈവപച്ചക്കറി കൃഷിയും അലങ്കാര സസ്യോദ്യാനവും ഉണ്ടാക്കാവുന്നതാണ്. രാജ്ഭവനില്‍ ഇരുനൂറില്‍പ്പരം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ആഗോളവിപണിയില്‍ കേരളത്തിലെ ഓര്‍ക്കിഡുകള്‍ക്ക് വന്‍ വിപണി സാധ്യതയാണ് ലഭിക്കുന്നത്.


Post A Comment: