അ​സം​ബ്ല​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ശ്മീ​രി​ല്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് യു​വാ​ക്ക​ള്‍ മ​ര​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ര്‍​മി മേ​ജ​ര്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ യൂ​ണി​റ്റി​നു​മെ​തി​രെ കൊ​ല​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​സം​ബ്ല​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ സൈ​ന്യ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യു​ള്ളെ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. വെ​ടി​വ​യ്പു​ണ്ടാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ താ​ന്‍ നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യി സം​സാ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴ്ച​യു​ണ്ടാ​യെ​ങ്കി​ല്‍ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി അ​റി​യി​ച്ചു. മ​ന്ത്രി അ​നു​കൂ​ല​മാ​യാ​ണ് സം​സാ​രി​ച്ച​ത്. ഇ​തി​നു ശേ​ഷ​മാ​ണ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നും മെ​ഹ​ബൂ​ബ പ​റ​ഞ്ഞു. 

എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തു​വ​ന്നു. എ​ഫ്‌ഐ​ആ​റി​ല്‍​നി​ന്നും മേ​ജ​റു​ടെ പേ​ര് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ആ​രു​ടേ​യും പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​തെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ആ​വാ​മെ​ന്നും അ​വ​ര്‍ നി​ല​പാ​ടെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഷോ​പ്പി​യാ​നി​ല്‍ ജ​വൈ​ദ് അ​ഹ​മ്മ​ദ് ഭ​ട്ട് (20), സു​ഹൈ​ല്‍ ജാ​വി​ദ് ലോ​ണ്‍ (24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സൈ​ന്യ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ര്‍​ക്ക് ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സ്വയം പ്ര​തി​രോ​ധ​ത്തി​നാ​ണ് ക​ല്ലേ​റു​കാ​രെ തി​രി​ച്ചു ​വെ​ടി​ വെ​ച്ച​തെ​ന്നും സൈ​ന്യം പ​റ​യു​ന്നു.

Post A Comment: