വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​വ​രൊ​ഴി​കെ​യു​ള്ള 23 ജ​ഡ്ജി​മാ​രു​മാ​യാ​ണ് ആ​ദ്യം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

ദില്ലി: ചീ​ഫ് ജ​സ്റ്റീ​നെ​തി​രാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​ര്‍ ഉ​യ​ര്‍​ത്തി​യ ക​ലാ​പം പ​രി​ഹ​രി​ക്കാ​ന്‍ ബാ​ര്‍​ കൗ​ണ്‍​സി​ല്‍ ഇ​ട​പെ​ടു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഏ​ഴം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി ബാ​ര്‍ ​കൗ​ണ്‍​സി​ല്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​ശ്ന​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യം. ജു​ഡീ​ഷ​റി​യി​ലെ ഭി​ന്ന​ത​ക​ള്‍ പൊ​തു​ജ​ന മ​ധ്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​തി​ല്ലാ​യി​രു​ന്നെ​ന്ന് ബാ​ര്‍​ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ മ​ന​ന​ന്‍ കു​മാ​ര്‍ മി​ശ്ര പ​റ​ഞ്ഞു. 

വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​വ​രൊ​ഴി​കെ​യു​ള്ള 23 ജ​ഡ്ജി​മാ​രു​മാ​യാ​ണ് ആ​ദ്യം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ച​ര്‍​ച്ച​ക​ള്‍​ക്ക് ത​യാ​റാ​യെ​ന്നും ബാ​ര്‍​ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഇ​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​രെ​യും കാ​ണും. ഒ​ടു​വി​ല്‍ ചീ​ഫ് ജ​സ്റ്റീ​സു​മാ​യും ച​ര്‍​ച്ച ന​ട​ത്തും. ജ​ഡ്ജി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും ബാ​ര്‍​ കൗ​ണ്‍​സി​ല്‍ അ​റി​യി​ച്ചു. 


പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു മു​മ്ബി​ല്‍ വി​ഴു​പ്പ​ല​ക്കാ​ന്‍ ത​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സാ​ഹോ​ദ​ര്യ​ത്തി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. കാ​മ​റ​യ്ക്കു മു​ന്ന​ലെ​ത്തി​യാ​ല്‍ സ്ഥാ​പ​നം ത​ന്നെ ദു​ര്‍​ബ​ല​പ്പെ​ടു​മെ​ന്നും മ​ന​ന​ന്‍ കു​മാ​ര്‍ മി​ശ്ര പ​റ​ഞ്ഞു.

Post A Comment: