ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി സൂചന
ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി സൂചന
മുംബൈ: ബിജെപിയുമായി ഉളള സഖ്യം ഉപേക്ഷിച്ച്
ഒറ്റയ്ക്ക് മൽസരിക്കാൻ ശിവസേന ഒരുങ്ങുന്നു. 2019
ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പും
അസംബ്ലി തിരഞ്ഞെടുപ്പും ഒറ്റയ്ക്ക് മൽസരിക്കാനാണ് പാർട്ടി
തീരുമാനിച്ചിരിക്കുന്നത്.മുംബൈയിൽ ചേർന്ന
പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പാർലമെന്റംഗം
സഞ്ജയ് റൗത്ത് ആണ് ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒറ്റയ്ക്ക്
മൽസരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തെ
എല്ലാ അംഗങ്ങളും പിന്തുണച്ചതോടെയാണ് തീരുമാനം.ആദ്യമായി ബോംബെ മുനിസിപ്പൽ
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ
ഒറ്റയ്ക്ക് മൽസരിച്ച ശിവസേന, രാജ്യത്തെ ഏറ്റവും
ധനികരായ കോർപ്പറേഷന്റെ ഭരണം നിലനിർത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം, യുവസേന പ്രസിഡന്റ്
ആദിത്യ താക്കറെ ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗത്വത്തിൽ
നിന്ന് ദേശീയ നേതാക്കളിലൊരാളായി ഉയർത്തപ്പെട്ടു. ദേശീയ തലത്തിൽ മൽസരിക്കാനും
ശിവസേന ഉദ്ദേശിക്കുന്നുണ്ട്. ഗുജറാത്തിലും ഗോവയിലും മൽസരിച്ച
സേന,
അടുത്ത വർഷം രാജസ്ഥാനിലും
മധ്യപ്രദേശിലും മൽസരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
യുപിയിലും ബിഹാറിലും കശ്മീരിലും നല്ല വോട്ട് ലഭിച്ചുവെന്നും കേരളത്തിലും മൽസരിച്ചേക്കുമെന്നും
ആദിത്യ താക്കറെ പറഞ്ഞു.
Post A Comment: