രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി

തിരുവനന്തപുരം : ചൈന അനുകൂല പരാമര്‍ശം നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി ജെ പി ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ചൈനയെ വളഞ്ഞിട്ട് ഇന്ത്യ ആക്രമിക്കുകയാണെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്. സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. അമേരിക്ക, ജപ്പാന്‍,ആസ്ത്രേലിയ, ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സ്വന്തം രാജ്യത്തെ സ്നേഹിക്കാനാവുന്നില്ലെങ്കില്‍ കോടിയേരിയും മറ്റും അവരുടെ സ്വപ്ന രാജ്യത്തേക്ക് പോകാന്‍ തയാറാവണമെന്ന് കുമ്മനം പറഞ്ഞിരുന്നു.


Post A Comment: